Photo: AFP
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ കിരീടം വീണ്ടും ബാഴ്‌സലോണയിലേക്കെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍. 14 പോയന്റ് ലീഡിലാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്.
എസ്പാന്യോളിനെതിരായ മത്സരത്തില്‍ 4-2 ന് വിജയം നേടിയതോടെ ബാഴ്‌സ കിരീടമുറപ്പിച്ചു. ക്ലബ്ബിന്റെ 27-ാം ലാ ലിഗ കിരീടമാണിത്. 2018-2019 സീസണിലാണ് ടീം അവസാനമായി കിരീടം നേടിയത്. എസ്പാന്യോളിനെതിരായ മത്സരശേഷം കിരീടമുറപ്പിച്ച താരങ്ങള്‍ സര്‍വം മറന്ന് ഗ്രൗണ്ടില്‍ വിജയാഘോഷം നടത്തി.
തുള്ളിച്ചാടിയും നൃത്തംവെച്ചുമെല്ലാം താരങ്ങള്‍ എസ്പാന്യോളിന്റെ ഹോം ഗ്രൗണ്ടില്‍ വിജയം ആഘോഷിച്ചു. എന്നാല്‍ ഇത് എസ്പാന്യോള്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. സ്വന്തം ഗ്രൗണ്ടില്‍ സന്ദര്‍ശകരായ ബാഴ്‌സലോണ താരങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനം കണ്ട് ദേഷ്യം പൂണ്ട ആരാധകര്‍ ഗ്രൗണ്ടിലേക്കിറങ്ങി.
താരങ്ങളെ ആക്രമിക്കാനായി ഗ്രൗണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എസ്പാന്യോള്‍ ആരാധകര്‍ വന്നതോടെ ബാഴ്‌സ താരങ്ങള്‍ ജീവനുംകൊണ്ടോടി. സ്റ്റേഡിയത്തിലുള്ള കസേരകളെല്ലാം ആരാധകര്‍ ബാഴ്‌സ താരങ്ങള്‍ക്ക് നേരെയെറിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഈ രംഗങ്ങള്‍ ക്യാമറ ഒപ്പിയെടുത്തതോടെ സംഭവം വൈറലായി. താരങ്ങളെത്തേടി ആരാധകര്‍ ടണല്‍ വരെയെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളാണ് ബാഴ്‌സ താരങ്ങള്‍ക്ക് തുണയായത്.
Content Highlights: Barcelona Players Attacked By Fans While Celebrating LaLiga 2023 Title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..