'ബാഴ്‌സയിലെ നിങ്ങളുടെ പ്രിവിലേജുകള്‍ അവസാനിച്ചു'; മെസ്സിയോട് പുതിയ കോച്ച്


ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോടേറ്റ നാണംകെട്ട തോല്‍വിക്കു (2-8) പിന്നാലെ ക്ലബ്ബ് പുറത്താക്കിയ ക്വിക് സെറ്റിയനു പകരമെത്തിയ പുതിയ കോച്ച് റൊണാള്‍ഡ് കോമാനാണ് മെസ്സിയുടെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം

-

ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബ് വിടാനുള്ള സൂപ്പർ താരം ലയണൽ മെസ്സിയുടെ തീരുമാനമാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ച. ക്ലബ്ബ് വിടാനുള്ള താത്‌പര്യം ബാഴ്സലോണ മാനേജ്മെന്റിനെ മെസ്സി അറിയിച്ചുകഴിഞ്ഞു. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് താരം കത്ത് നൽകിയതായി ക്ലബ്ബ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ മെസ്സി രണ്ടു പതിറ്റാണ്ടോളം നീണ്ട തന്റെ ബാഴ്സ ബന്ധം അവസാനിപ്പിക്കുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ക്ലബ്ബ് വിടാൻ താരം തീരുമാനിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

എന്നാൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനോടേറ്റ നാണംകെട്ട തോൽവിക്കു (2-8) പിന്നാലെ ക്ലബ്ബ് പുറത്താക്കിയ ക്വിക് സെറ്റിയനു പകരമെത്തിയ പുതിയ കോച്ച് റൊണാൾഡ് കോമാനാണ് മെസ്സിയുടെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

കോമാനും മെസ്സിയും തമ്മിൽ നടത്തിയ സംഭാഷങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട അർജന്റീന മാധ്യമം 'ഡയാറിയോ ഒലെ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിക്ക് ബാഴ്സ സ്ക്വാഡിലുള്ള പ്രത്യേക പരിഗണന അവസാനിച്ചുവെന്ന് കോമാൻ താരത്തോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. ഇതോടെ കോമാൻ നിയമിതനായി ഒരാഴ്ചയ്ക്കുള്ളിൽ മെസ്സി ക്ലബ്ബ് വിടാനുള്ള താത്‌പര്യം അറിയിക്കുകയായിരുന്നു.

''സ്ക്വാഡിൽ നിങ്ങൾക്കുള്ള പ്രത്യേക പരിഗണന അവസാനിച്ചു. ഇനി ടീമിനായി നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യണം. ഞാൻ ഒട്ടും അയയാൻ പോകുന്നില്ല. നിങ്ങൾ ടീമിനെ കുറിച്ച് ആലോചിക്കണം.'' - കോമാൻ മെസ്സിയോട് പറഞ്ഞു.

ഇതിനു പിന്നാലെ ലൂയിസ് സുവരാസിനെ ഒഴിവാക്കാനുള്ള കോമാന്റെ നീക്കത്തിലും മെസ്സി അസംതൃപ്തനായിരുന്നു.

അതേസമയം ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ തീരുമാനത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെന്നു വേണം കരുതാൻ. ഇക്കഴിഞ്ഞ ജൂലായിൽ തന്നെ ബാഴ്സയുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ വർഷം ജനുവരിയിൽ ബാഴ്സ മുൻ പരിശീലകൻ ഏണസ്റ്റോ വാർവെർദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളുടെ പേരിൽ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ലയണൽ മെസ്സിയും ജെറാർഡ് പിക്വെയും അടങ്ങുന്ന മുതിർന്ന താരങ്ങളുടെ പ്രതിച്ഛായ മോശമാക്കാൻ പബ്ലിക് റിലേഷൻ കമ്പനിയെ ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യു നിയോഗിച്ചെന്ന ആരോപണത്തെ തുടർന്നു തന്നെ മെസ്സിയും ബർത്തോമ്യുവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഫല തർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ.

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലബ്ബിലെ മുൻനിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേയും മെസ്സി രംഗത്തുവന്നിരുന്നു. വേതനം വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് പ്രതികരിച്ചിരുന്നത്.

കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് കോച്ച് ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്ബോൾ ഡയറക്ടർ എറിക് അബിദാൽ പറഞ്ഞതും വിവാദമായിരുന്നു. ഇതോടെ മെസ്സിയും അബിദാലും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.

Content Highlights:Barcelona new coach Ronald Koeman told Messi that his privileges in the squad are over


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented