ബയേണിനോട് വീണ്ടും തോറ്റ് ബാഴ്‌സലോണ പുറത്ത്, ഇന്ററിനും ലിവര്‍പൂളിനും ജയം


Photo: AP

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രബലശക്തികളായ ബാഴ്‌സലോണ പുറത്ത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതോടെ ബാഴ്‌സ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ അയാക്‌സിനെ മറികടന്നപ്പോള്‍ ഇന്റര്‍മിലാനും വിജയം നേടി.

ഗ്രൂപ്പ് സി യില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയെ ബയേണ്‍ മ്യൂണിക്ക് തുരത്തിയത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നു പൊരുതാന്‍ പോലുമാകാതെ ബാഴ്‌സ കീഴടങ്ങി. ബയേണിനായി സാദിയോ മാനെ, എറിക് മാക്‌സിം മോട്ടിങ്, ബെഞ്ജമിന്‍ പവാര്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഗ്രൂപ്പില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും ബാഴ്‌സയെ തകര്‍ക്കാന്‍ ബയേണിന് സാധിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും നാല് പോയന്റ് മാത്രമുള്ള ബാഴ്‌സ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അഞ്ചിലും വിജയിച്ച ബയേണ്‍ നോക്കൗട്ടിലേക്ക് പ്രവേശിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ ദുര്‍ബലരായ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. എഡിന്‍ സെക്കോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹെന്റിക്ക് മിഖിതാര്യന്‍, റൊമേലു ലുക്കാക്കു എന്നിവരും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്റര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്.

ഗ്രൂപ്പ് എയില്‍ അയാക്‌സിനെ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ലിവര്‍പൂളിനായി സൂപ്പര്‍താരം മുഹമ്മദ് സല, ഡാര്‍വിന്‍ ന്യൂനസ്, ഹാര്‍വി എലിയട്ട് എന്നിവര്‍ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയമടക്കം 12 പോയന്റുമായി ലിവര്‍പൂള്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അയാക്‌സ് പുറത്തായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നാപ്പോളിയും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ജിയോവാനി സിമിയോണി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലിയോ സ്‌കിരി ഒസ്റ്റിഗാര്‍ഡും ലക്ഷ്യം കണ്ടു. അപരാജിതക്കുതിപ്പ് നടത്തുന്ന നാപ്പോളി തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ഗ്രൂപ്പില്‍ കളിച്ച അഞ്ചുമത്സരങ്ങളിലും വിജയിച്ച നാപ്പോളി നോക്കൗട്ടില്‍ നേരത്തേ സ്ഥാനമുറപ്പിച്ചിരുന്നു.

ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനത്തെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ സമനിലയില്‍ കുരുക്കി. ഗ്രൂപ്പ് ഡിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മാര്‍ക്ക്‌സ് എഡ്വാര്‍ഡ്‌സിലൂടെ സ്‌പോര്‍ട്ടിങ്ങാണ് ആദ്യം ലീഡെടുത്തത്. റോഡ്രിഗോ ബെന്റാന്‍കറിലൂടെ ടോട്ടനം സമനില പിടിക്കുകയായിരുന്നു. ടോട്ടനത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ് ടോട്ടനം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ടീമിനുള്ളത്. ഏഴ് പോയന്റുമായി സ്‌പോര്‍ട്ടിങ് രണ്ടാമതുണ്ട്.

മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ ബയേണ്‍ ലെവര്‍കൂസന്‍ 2-2 ന് സമനിലയില്‍ പിടിച്ചപ്പോള്‍ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് മാഴ്‌സെയെ 2-1 ന് കീഴടക്കി.

നിലവില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമുകള്‍: നാപ്പോളി, ലിവര്‍പൂള്‍, ക്ലബ്ബ് ബ്രഗ്ജ്, പോര്‍ട്ടോ, ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍ മിലാന്‍, ചെല്‍സി, റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്, പി.എസ്.ജി, ബെന്‍ഫിക്ക.

Content Highlights: barcelona, bayern munich, inter milan, liverpool, tottenham, uefa champions league 2022-2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented