ബാഴ്‌സലോണ: ലാ ലിഗയില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം തുലച്ച് ബാഴ്‌സലോണ. ഗ്രാനഡയ്‌ക്കെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെയാണ് ബാഴ്‌സയ്ക്ക് സുവര്‍ണാവസരം നഷ്ടമായത്. 

23-ാം മിനിറ്റില്‍ മെസ്സിയുടെ ഗോളില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഗ്രീസ്മാന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഗ്രാനഡ തിരിച്ചടിക്കുന്നതാണ് നൗ ക്യാമ്പ് കണ്ടത്. 63-ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസിലൂടെ അവര്‍ സമനില ഗോള്‍ നേടി. 

പിന്നാലെ 79-ാം മിനിറ്റില്‍ ജോര്‍ജ് മോലിന അവരുടെ വിജയഗോള്‍ നേടി. 

തോല്‍വിയോടെ 33 കളികളില്‍ നിന്ന് 71 പോയന്റുമായി ബാഴ്‌സ മൂന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 73 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോഴും ഒന്നാമത്. 71 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: Barcelona lose miss chance to take the lead in la liga