Photo: twitter.com|FCBarcelona
ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷമുള്ള ആദ്യ ലാ ലിഗ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം. റയല്‍ സോസിഡാഡിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്.
ബാഴ്‌സയ്ക്ക് വേണ്ടി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജെറാര്‍ഡ് പിക്വെയും സെര്‍ജിയോ റൊബേര്‍ട്ടോയും ടീമിനായി സ്‌കോര്‍ ചെയ്തു. സോസിഡാഡിനായി യൂലെന്‍ ലൊബെറ്റെ സിയെന്‍ഫ്യൂഗോസും മിക്കെല്‍ ഒയെര്‍സബാലും ഗോള്‍ നേടി.
മെസ്സിയ്ക്ക് പകരം നെതര്‍ലന്‍ഡ് താരം മെംഫിസ് ഡീപേയ്ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. ആന്റോയിന്‍ ഗ്രീസ്മാന്‍, ബ്രാത്ത്വെയ്റ്റ് എന്നിവര്‍ സ്‌ട്രൈക്കര്‍മാരായി കളിച്ചു. ഡി യോങ്, ബുസ്‌കെറ്റ്‌സ്, പെഡ്രി എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നു. ഡെസ്റ്റ്, ഗാര്‍ഷ്യ, പിക്വെ, ആല്‍ബ എന്നിവര്‍ പ്രതിരോധം കാത്തു. ഇത്തവണ ടീമിലെത്തിയ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ പരിക്കുമൂലം കളിക്കാനിറങ്ങിയില്ല.
മറ്റു മത്സരങ്ങളില്‍ കരുത്തരായ റയല്‍ മഡ്രിഡ് ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് അലാവാസിനെയും നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സെല്‍റ്റ വിഗോയെയും കീഴടക്കി.
Content Highlights: Barcelona led by Braithwaite, De Jong, Depay in first win of post-Messi era
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..