Photo By JOSE JORDAN| AFP
ബാഴ്സലോണ: ലാ ലിഗ കിരീട പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം ലെവാന്റെയ്‌ക്കെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ ബാഴ്‌സയുടെ കിരീട സാധ്യതകള്‍ മങ്ങി.
ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 2-0ന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണ 3-3ന് സമനിലയില്‍ കുടുങ്ങിയത്.
സമനിലയോടെ 36 മത്സരങ്ങളില്‍ നിന്ന് 76 പോയന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 35 മത്സരങ്ങളില്‍ നിന്ന് 77 പോയന്റുണ്ട്. 35 മത്സരങ്ങളില്‍ നിന്ന് 75 പോയന്റുള്ള റയല്‍ മാഡ്രിഡ് വ്യാഴാഴ്ച ഗ്രാനഡയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്‌സയെ മറികടക്കും.
മത്സരത്തിന്റെ തുടക്കത്തില്‍ മെസ്സിയിലൂടെ ബാഴ്‌സ മുന്നിലെത്തി. പിന്നാലെ പെഡ്രിയിലൂടെ അവര്‍ രണ്ടാം ഗോളും നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ലെവാന്റെ ആക്രമണം ശക്തമാക്കി. ഗോണ്‍സാലോ മേലേറൊയിലൂടെ ഒരു ഗോള്‍ മടക്കിയ ലെവാന്റെ മോറല്‍സിലൂടെ സമനില ഗോളും കണ്ടെത്തി.
പിന്നാലെ ഓസുമാനെ ഡെംബെലെയിലൂടെ ബാഴ്‌സ വീണ്ടും ലീഡെടുത്തെങ്കിലും മത്സരം അവസാനിക്കാന്‍ എട്ടു മിനിറ്റ് ബാക്കിനില്‍ക്കേ സെര്‍ജിയോ ലിയോണ്‍ ലെവാന്റെയെ ഒപ്പമെത്തിച്ചു.
Content Highlights: Barcelona La Liga title hopes fade after draw against levante
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..