ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തി 
ജൊവാന്‍ ലപോര്‍ട്ട. ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകള്‍ നേടിയാണ് ലപോര്‍ട്ട വിജയിച്ചത്. 

മത്സര രംഗത്തുണ്ടായിരുന്ന ടോണി ഫ്രെയിക്‌സ, വിക്ടര്‍ ഫോണ്ട് എന്നിവരെ മറികടന്നാണ് ലപോര്‍ട്ട ബാഴ്‌സയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 

വിക്ടര്‍ ഫോണ്ടിന് 30 ശതമാനം വോട്ടുകളും ഫ്രെയിക്‌സയ്ക്ക് എട്ട് ശതമാനം വോട്ടുകളും ലഭിച്ചു. 

ഇതിനു മുമ്പ് 2003-ലാണ് ലപോര്‍ട്ട ആദ്യമായി ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. നാല് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും ബാഴ്‌സ സ്വന്തമാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു.

Content Highlights: Barcelona elect Joan Laporta as president for 2nd time