ബാഴ്‌സലോണ: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യൂറോയെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 

താരവുമായി കരാറിലെത്തിയതായി ക്ലബ്ബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. 2022-23 സീസണ്‍ വരെയാണ് അഗ്യൂറോയുമായുള്ള കരാറെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. 100 ദശലക്ഷം യൂറോയാണ് താരത്തിന് ബാഴ്‌സലോണ വെച്ചിരിക്കുന്ന ബൈഔട്ട് ഉടമ്പടി. 

പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുമായി ഒരു ദശാബ്ദത്തോളം നീണ്ട കരിയറിനൊടുവില്‍ ഈ സീസണോടെയാണ് അഗ്യൂറോ വിടപറഞ്ഞത്. സിറ്റിക്കൊപ്പം ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ അഗ്യൂറോയ്ക്ക് പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നിരാശയായിരുന്നു ഫലം.

Content Highlights: Barcelona confirm Sergio Aguero signing from Manchester City