ബാഴ്‌സലോണ: ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി യുവതാരം അന്‍സു ഫാത്തിയുടെ പരിക്ക്. കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനിടെയാണ് ഫാത്തിക്ക് പരിക്കേറ്റത്. 

ഫാത്തിക്ക് ഇടതു കാല്‍മുട്ടിന് പരിക്കേറ്റ കാര്യം ക്ലബ്ബ് തന്നെയാണ് സ്ഥിരീകരിച്ചത്.

സീസണില്‍ ഇതുവരെ അഞ്ചു ഗോളുകളുമായി തിളങ്ങിയ ഫാത്തിയുടെ അഭാവം കോമാന്റെ ടീമിന് കനത്ത തിരിച്ചടിയാകും. 

താരത്തിന് ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും എന്നാല്‍ 4-6 ആഴ്ച വരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നും ക്ലബ്ബ് അറിയിച്ചു.

Content Highlights: Barcelona confirm Ansu Fati out with knee injury