Photo: AFP
വല്ലാഡോലിഡ്: 2022-2023 സീസണ്‍ ലാ ലിഗ കിരീടം നേടിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ച് എഫ്.സി ബാഴ്‌സലോണ. ഒടുവില്‍ നടന്ന മത്സരത്തില്‍ വല്ലാഡോലിഡാണ് ബാഴ്‌സയെ ഞെട്ടിച്ചത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെട്ടത്.
വല്ലാഡോലിഡിനായി സൈല്‍ ലാറിനും ഗോണ്‍സാലോ പ്ലാറ്റയും ലക്ഷ്യം കണ്ടപ്പോള്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സണിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആശ്വാസ ഗോള്‍ നേടി.
ഇതിന് മുന്‍പ് നടന്ന മത്സരത്തിലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. അന്ന് റയല്‍ സോസിഡാഡാണ് ബാഴ്‌സയെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. നിലവില്‍ 36 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. റയല്‍ മഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അത്‌ലറ്റിക്കോ മഡ്രിഡാണ് രണ്ടാമത്.
ബാഴ്‌സയ്ക്ക് ഇനി രണ്ട് മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. അടുത്ത മത്സരത്തില്‍ മല്ലോര്‍ക്കയാണ് ബാഴ്‌സയുടെ എതിരാളി. അവസാന ലീഗ് മത്സരത്തില്‍ സാവിയും സംഘവും സെല്‍റ്റ വിഗോയെ നേരിടും.
Content Highlights: barcelona conceded two back to back loss in la liga
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..