ഡാനി ആല്‍വസിനെ തിരിച്ചെത്തിച്ചു; ബാഴ്‌സയില്‍ ആദ്യ സൈനിങ്ങുമായി സാവി


ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയില്‍ നിന്നാണ് താരത്തിന്റെ വരവ്

Photo: twitter.com|FCBarcelona

ബാഴ്‌സലോണ: തങ്ങളുടെ മുന്‍ താരമായിരുന്ന ബ്രസീലിന്റെ ഡാനി ആല്‍വസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. സാവി ഹെര്‍ണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ആല്‍വസ്. ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയില്‍ നിന്നാണ് താരത്തിന്റെ വരവ്.

സ്വതന്ത്ര ഏജന്റായാണ് 38-കാരനായ ആല്‍വസ് ബാഴ്‌സയിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 2023 വരെ നീട്ടാവുന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് ആല്‍വസുമായുള്ള കരാര്‍.

ബ്രസീല്‍ ക്ലബ്ബുമായുള്ള ആല്‍വസിന്റെ കരാര്‍ സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന് മറ്റൊരു ക്ലബ്ബുമായും കരാറിലേര്‍പ്പെടാനായിരുന്നില്ല.

മുന്‍പ് സെവിയ്യയില്‍ നിന്ന് 2008-ലാണ് ആല്‍വസ് ആദ്യമായി ബാഴ്‌സയിലെത്തുന്നത്. ക്ലബ്ബിനൊപ്പം 23 കിരീടങ്ങള്‍ നേടിയ താരം 2016-ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ല്‍ ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയിലേക്ക് പോയി.

Content Highlights: barcelona complete dani alves return


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented