ബാഴ്‌സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 24ന് നടക്കും. 

മാനേജ്‌മെന്റ് കമ്മിറ്റിയാണ് തീയതി പ്രഖ്യാപിച്ചത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിഞ്ഞടുക്കും. ജോസപ് മരിയോ ബര്‍ത്തോമ്യു സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

1,10,000 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഏഴു സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതില്‍ മുന്‍ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ടയാണ് പ്രമുഖന്‍. 

2003 മുതല്‍ 2010 വരെ പ്രസിഡന്റായ ലാപോര്‍ട്ടയുടെ കീഴില്‍ ക്ലബ്ബ് നാല് ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും നേടി.

Content Highlights: Barcelona Club President Election