റഫറിമാരെ സ്വാധീനിക്കാന്‍ പണം; സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരേ അന്വേഷണം


Photo: twitter.com

ബാഴ്സലോണ: മത്സരഫലം അനുകൂലമാക്കാന്‍ സ്‌പെയ്‌നിലെ റഫറിയിങ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റിന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി പണം നല്‍കിയതില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരേ അന്വേഷണം. സ്പാനിഷ് പ്രോസിക്യൂട്ടര്‍മാരാണ് ക്ലബ്ബിനെതിരേ പരാതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.

പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, 1994-നും 2018-നും ഇടയില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ റഫറിയിങ് കമ്മിറ്റിയുടെ മുന്‍ റഫറിയും മുന്‍ വൈസ് പ്രസിഡന്റുമായ ഹോസെ മരിയ എന്റിക്വസ് നെഗ്രെയ്‌റയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം വഴി ബാഴ്‌സലോണ 7.3 ദശലക്ഷം യൂറോ (ഏകദേശം 63 കോടിയോളം രൂപ) നല്‍കിയെന്നാണ് ആരോപണം. മത്സരഫലത്തെ സ്വാധീനിക്കുന്നതിനാണ് ഈ പണം നല്‍കിയതെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പരാതിയില്‍ പറയുന്നത്.

നെഗ്രെയ്‌റയെ കൂടാതെ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായ ജോസപ് മരിയ ബര്‍ത്തോമ്യു, സാന്‍ട്രോ റോസെല്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ട്.

സ്പാനിഷ് നികുതി ഉദ്യോഗസ്ഥര്‍ നെഗ്രെയ്റയുടെ ഉടമസ്ഥതയിലുള്ള ഡസ്‌നില്‍ 95 എന്ന കമ്പനി 2016-2018 വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തിയ നികുതി അടവുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഡസ്‌നില്‍ 95, ബാഴ്‌സലോണയില്‍ നിന്ന് പണം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതനുസരിച്ച് 2018 ജൂണിലാണ് അവസാനമായി ക്ലബ്ബ്, ഡസ്‌നില്‍ 95-ന് പണം നല്‍കിയതായി രേഖകളുള്ളത്. അതിനു ശേഷം റഫറിയിങ് കമ്മിറ്റി പുനഃക്രമീകരിക്കുകയും നെഗ്രെയ്റ സംഘടന വിടുകയും ചെയ്തിരുന്നു.

എന്നാല്‍, തങ്ങള്‍ ഒരിക്കലും റഫറിമാരെ വിലക്ക് വാങ്ങിയിട്ടില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ട പ്രതികരിച്ചു. റഫറിയിങ്ങിന്റെ കാര്യത്തില്‍ ഉപദേശം സ്വീകരിക്കുന്നതും ഇതിനായി വിദഗ്ധര്‍ക്ക് പണം നല്‍കുന്നതും പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി ബാഴ്‌സലോണ പ്രതിനിധിയും രംഗത്തെത്തി.

Content Highlights: Barcelona Charged With Corruption In Referee Affair

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented