Photo: twitter.com/FCBarcelona
ബാഴ്‌സലോണ: റെക്കോഡ് കാണികളുമായി ലോകശ്രദ്ധയാകര്‍ഷിച്ച വനിതാ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെതിരേ ബാഴ്‌സലോണയ്ക്ക് വിജയം. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.
91553 പേരാണ് മത്സരം കാണാന്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിലെത്തിയത്. വനിതാ ഫുട്‌ബോളില്‍ ഇത് റെക്കോഡാണ്. ഇരുപാദങ്ങളിലുമായി 8-3 എന്ന സ്‌കോറിനാണ് ബാഴ്‌സയുടെ വിജയം. ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സ 3-1 ന് വിജയിച്ചിരുന്നു.
രണ്ടാം പാദ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ ലിയോണ്‍ കെബ്രിയാനിലൂടെ ബാഴ്‌സലോണ ലീഡെടുത്തു. എന്നാല്‍ 16-ാം മിനിറ്റില്‍ കാര്‍മോണ ഗാര്‍ഷ്യയിലൂടെ റയല്‍ സമനില ഗോള്‍ നേടി. 48-ാം മിനിറ്റില്‍ സോര്‍നോവ സാഞ്ചെസ് റയലിന് ലീഡുയര്‍ത്തി. എന്നാല്‍ ബോന്‍മാറ്റി കോര്‍ക, പിനാഹ്, പ്യുട്ടെല്ലാസ് സെഗ്യൂറ, ഹാന്‍സണ്‍ എന്നിവര്‍ രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വിജയമുറപ്പിച്ചു.
23 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നൗകാമ്പില്‍ തകര്‍ന്നത്. ഇതിനുമുന്‍പ് 1999-ല്‍ നടന്ന അമേരിക്ക-ചൈന വനിതാ ലോകകപ്പ് മത്സരത്തിലാണ് ഏറ്റവുമധികം കാണികളുണ്ടായത്. അന്ന് 90195 പോരാണ് മത്സരം കാണാനെത്തിയത്. ഇതായിരുന്നു വനിതാ ഫുട്‌ബോളില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോഡ്.
Content Highlights: Barcelona break women’s crowd record at Camp Nou against real madrid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..