Photo By Jose Breton| AP
കോര്‍ഡോബ (സ്‌പെയ്ന്‍): റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ബാഴ്‌സലോണ സൂപ്പര്‍ കപ്പ് ഫുട്ബോൾ ഫൈനലില്‍.
ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍സ്റ്റേഗന്റെ പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയത്തില്‍ നിര്‍ണായകമായത്. അധികസമയത്ത് രണ്ട് നിര്‍ണായക സേവുകള്‍ നടത്തിയ ടെര്‍സ്റ്റേഗന്‍ ഷൂട്ടൗട്ടിലും രണ്ട് കിക്കുകള്‍ തടുത്തിട്ടു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പരിക്ക് കാരണം ലയണല്‍ മെസ്സി ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 39-ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സോസിഡാഡിന്റെ സമനില ഗോള്‍ നേടി.
നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് - അത്‌ലറ്റിക് ബില്‍ബാവോ മത്സര വിജയികളായിരിക്കും ഫൈനലില്‍ ബാഴ്‌സയുടെ എതിരാളികള്‍.
Content Highlights: Barcelona beat Real Sociedad on penalties to book place in Super Cup final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..