Photo By Manu Fernandez| AP
മാഡ്രിഡ്: ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റയോ വല്ലേകാനോയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ജയം.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഫ്രാന്‍സിസ്‌കോ ഗാര്‍സിയയിലൂടെ റയോ വല്ലേകാനോയാണ് സ്‌കോര്‍ ചെയ്തത്.
എന്നാല്‍ ആ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ക്രോസ് വലയിലെത്തിച്ച ലയണല്‍ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു.
80-ാം മിനിറ്റില്‍ ജോര്‍ഡി ആര്‍ബയുടെ ക്രോസില്‍ നിന്ന് സ്‌കോര്‍ ചെയ്ത ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
Content Highlights: Barcelona beat Rayo Vallecano enter Copa del Rey quarter-finals
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..