മാഡ്രിഡ്: ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റയോ വല്ലേകാനോയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഫ്രാന്‍സിസ്‌കോ ഗാര്‍സിയയിലൂടെ റയോ വല്ലേകാനോയാണ് സ്‌കോര്‍ ചെയ്തത്. 

എന്നാല്‍ ആ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ക്രോസ് വലയിലെത്തിച്ച ലയണല്‍ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 

80-ാം മിനിറ്റില്‍ ജോര്‍ഡി ആര്‍ബയുടെ ക്രോസില്‍ നിന്ന് സ്‌കോര്‍ ചെയ്ത ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.

Content Highlights: Barcelona beat Rayo Vallecano enter Copa del Rey quarter-finals