Photo: AFP
മയാമി: പ്രീ സീസണ്‍ മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് ബാഴ്‌സ നാണംകെടുത്തിയത്.
പുതിയ സീസണില്‍ നിരവധി താരങ്ങളെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ ടീമിലെത്തിയ റാഫീന്യ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് വരവറിയിച്ചു. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്.
ബാഴ്‌സയ്ക്ക് വേണ്ടി പിയറി എമറിക്ക് ഔബമയാങ്ങാണ് ആദ്യം വലകുലുക്കിയത്. പിന്നാലെ റാഫീന്യ, അന്‍സു ഫാത്തി എന്നിവരും ലക്ഷ്യം കണ്ടു. ആദ്യപകുതിയില്‍ ടീം 3-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുവതാരം ഗാവി ബാഴ്‌സയ്ക്ക് വേണ്ടി നാലാം ഗോള്‍ കണ്ടെത്തി. പിന്നാലെ മെംഫിസ് ഡീപേയും ഓസ്മാനെ ഡെംബെലെയും ലക്ഷ്യം കണ്ടു. ഇതോടെ ബാഴ്‌സ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് വിജയിച്ചുകയറി.
പുതിയ സീസണില്‍ ബാഴ്‌സയുടെ ആദ്യ വിജയമാണിത്. ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ യു.ഇ ഒലോട്ട് ബാഴ്‌സയെ സമനിലയില്‍ തളച്ചിരുന്നു. ഇരുടീമുകളും അന്ന് ഓരോ ഗോള്‍ വീതം നേടി.
അടുത്ത പ്രീ സീസണ്‍ മത്സരത്തില്‍ ബാഴ്‌സ ചിരവൈരികളും നിലവിലെ സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ റയല്‍ മഡ്രിഡിനെയാണ് നേരിടുന്നത്. ജൂലായ് 24 നാണ് മത്സരം. ജൂലായ് 27 ന് ബാഴ്‌സ യുവന്റസിനെയും നേരിടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..