വിലക്ക് കഴിഞ്ഞു; ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളിക്കാം


വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു

2019 കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിനിടെ മെസ്സി | Photo: gettyimages.in

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം.

കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനുമായിരുന്നു മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളർ പിഴയും ലഭിച്ചത്.

ഇപ്പോൾ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു.

ഇതോടെ ഒക്ടോബർ എട്ടിന് ബ്യൂണസ് ഐറിസിൽ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാം.

കഴിഞ്ഞ വർഷം ജൂലായിൽ ചിലിക്കെതിരേ നടന്ന കോപ്പ അമേരിക്ക മത്സരത്തിന്റെ 37-ാം മിനിറ്റിൽ ലഭിച്ച ചുവപ്പു കാർഡാണ് മെസ്സിയെ പ്രകോപിതനാക്കിയത്. ചിലി താരം ഗാരി മെഡലുമായുണ്ടായ പ്രശ്നത്തെ തുടർന്ന് റഫറി രണ്ടു താരങ്ങൾക്കും ചുവപ്പുകാർഡ് നൽകുകയായിരുന്നു.

എന്നാൽ ഇതിനു പിന്നാലെ ടൂർണമെന്റിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബ്രസീൽ ജേതാക്കളാകുന്ന തരത്തിലാണു ടൂർണമെന്റ് രൂപകൽപന ചെയ്തതെന്നും മെസ്സി തുറന്നടിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ താരം കൂട്ടാക്കിയതുമില്ല.

Content Highlights:ban over Lionel Messi can play World Cup qualifier for Argentina

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented