Photo: Getty Images, AP
പാരിസ്: ബാലണ്‍ദ്യോര്‍ ട്രോഫിക്കുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. 2022-ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി, കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന മൂന്ന് കിരീടങ്ങള്‍ നേടിയ എര്‍ലിങ് ഹാളണ്ട്, കഴിഞ്ഞ വര്‍ഷത്തെ വിജയി കരീം ബെന്‍സിമ എന്നിവര്‍ പട്ടികയിലുണ്ട്. പുരസ്‌കാരം ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കും.
ഏഴ് തവണ ബാലണ്‍ദ്യോര്‍ ജേതാവായ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഖത്തറില്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം തന്നെയാണ് താരത്തിന് കരുത്താകുന്നത്. മറുവശത്ത് അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹാളണ്ടും സാധ്യതയില്‍ മുന്നിലുണ്ട്. 20 വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
വനിതാ താരങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ രണ്ട് തവണ പുരസ്‌കാരം നേടിയ ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെയാസ് ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. ചെല്‍സിയുടെ സാം കെര്‍, മില്ലി ബ്രൈറ്റ്, കഴിഞ്ഞ മാസം സ്‌പെയ്‌നിനൊപ്പം വനിതാ ലോകകപ്പ് നേടിയ ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മറ്റിയും വനിതകളുടെ 30 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാര (യഷിന്‍ അവാര്‍ഡ്) പട്ടികയില്‍ ലോകകപ്പ് ജേതാവ് എമിലിയാനോ മാര്‍ട്ടിനെസ്, സിറ്റി താരം എഡേഴ്‌സണ്‍, ലാ ലിഗ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ് മാര്‍ക്ക് ആന്ദ്രേ ടെര്‍സ്‌റ്റേഗന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുരുഷ താരങ്ങളുടെ പട്ടിക
- കിലിയന്‍ എംബാപ്പെ (പിഎസ്ജി)
- കിം മിന്‍-ജെ (നാപ്പോളി, ബയേണ്‍ മ്യൂണിക്ക്)
- വിക്ടര്‍ ഒസിംഹെന്‍ (നാപ്പോളി)
- ലൂക്കാ മോഡ്രിച്ച് (റയല്‍ മാഡ്രിഡ്)
- ഹാരി കെയ്ന്‍ (ടോട്ടനം, ബയേണ്‍ മ്യൂണിക്ക്)
- ലയണല്‍ മെസ്സി (പിഎസ്ജി, ഇന്റര്‍ മയാമി)
- റോഡ്രി (മാഞ്ചെസ്റ്റര്‍ സിറ്റി)
- ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍)
- അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്)
- റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബാഴ്സലോണ)
- ജൂലിയന്‍ അല്‍വാരസ് (മാഞ്ചെസ്റ്റര്‍ സിറ്റി)
- യാസിന്‍ ബോനു (സെവിയ്യ, അല്‍ ഹിലാല്‍)
- വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
- ഇല്‍കായ് ഗുണ്ടോഗന്‍ (മാഞ്ചെസ്റ്റര്‍ സിറ്റി, ബാഴ്സലോണ)
- മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് (ആഴ്‌സണല്‍)
- എര്‍ലിങ് ഹാളണ്ട് (മാഞ്ചെസ്റ്റര്‍ സിറ്റി)
- നിക്കോളോ ബരെല്ല (ഇന്റര്‍ മിലാന്‍)
- റൂബന്‍ ഡിയാസ് (മാഞ്ചെസ്റ്റര്‍ സിറ്റി)
- എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല)
- ഖ്വിച ക്വാരത്സ്ഖേലിയ (നാപ്പോളി)
- ബെര്‍ണാഡോ സില്‍വ (മാഞ്ചെസ്റ്റര്‍ സിറ്റി)
- റാന്‍ഡല്‍ കോലോ മുവാനി (പിഎസ്ജി)
- ജൂഡ് ബെല്ലിങ്ങാം (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, റയല്‍ മാഡ്രിഡ്)
- കെവിന്‍ ഡി ബ്രൂയിന (മാഞ്ചെസ്റ്റര്‍ സിറ്റി)
- ബുക്കയോ സാക്ക (ആഴ്‌സണല്‍)
- മുഹമ്മദ് സലാ (ലിവര്‍പൂള്‍)
- ജമാല്‍ മുസിയാല (ബയേണ്‍ മ്യൂണിക്ക്)
- കരിം ബെന്‍സിമ (റയല്‍ മാഡ്രിഡ്, അല്‍-ഇത്തിഹാദ്)
- ആന്ദ്രേ ഒനാന (ഇന്റര്‍ മിലാന്‍, (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)
- ജോസ്‌കോ ഗ്വാര്‍ഡിയോള്‍ (ആര്‍ബി ലെയ്പ്‌സിഗ്, മാഞ്ചെസ്റ്റര്‍ സിറ്റി)
Content Highlights: Ballon d or 2023 Lionel Messi and Erling Haaland set for final battle
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..