Photo: twitter.com|Atleti
മഡ്രിഡ്: ലാ ലിഗയ്ക്ക് വെല്ലുവിളിയുയര്‍ത്തി കോവിഡ് രോഗം വ്യാപിക്കുന്നു. അത്ലറ്റിക്കോ മഡ്രിഡ് പരിശീലകന് ഡീഗോ സിമിയോണിയ്ക്കും ടീമിലെ നാല് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു.
സിമിയോണിയെക്കൂടാതെ സൂപ്പര്‍ താരം ആന്റോയിന്‍ ഗ്രീസ്മാന്, നായകന് കോക്കെ, മിഡ്ഫീല്‍ഡര്‍ ഹെക്ടര്‍ ഹെരേര, മുന്നേറ്റതാരം ജാവോ ഫെലിക്സ് എന്നിവര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. എല്ലാവരും വീടുകളില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.
നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോയ്ക്ക് വലിയ തിരിച്ചടിയാണ് കോവിഡ് സമ്മാനിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം കോവിഡിന്റെ പിടിയിലായതോടെ ലാ ലിഗയില്‍ അത്ലറ്റിക്കോയുടെ ഭാവി പ്രതിസന്ധിയിലായി.
നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള അത്ലറ്റിക്കോ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഞായറാഴ്ച റയോ വയ്യെക്കാനോയുമായി അത്ലറ്റിക്കോയ്ക്ക് മത്സരമുണ്ട്.
അത്ലറ്റിക്കോ മഡ്രിഡിനുപുറമേ ടെ മൂന്ന് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുടീന്യോ, പ്രതിരോധതാരം സെര്‍ജിനോ ഡസ്റ്റ്, മുന്നേറ്റതാരം എസ് അബ്ദെ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ക്ലെമെന്റ് ലെങ്ലെറ്റ്, ഡാനി ആല്‍വസ്, ജോര്‍ഡി ആല്‍ബ, അലെക്സാന്‍ഡ്രോ ബാല്‍ഡെ എന്നീ താരങ്ങളും രോഗത്തിന്റെ പിടിയിലാണ്. നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 28 പോയന്റ് മാത്രമുള്ള ബാഴ്സലോണ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
റയല്‍ മഡ്രിഡും കോവിഡിന്റെ പിടിയിലാണ്. ലൂക്ക ജോവിച്ച്, ഗോള്‍കീപ്പര്‍ കുര്‍ട്വ, ഫെഡെറിക്കോ വെല്‍വെര്‍ദെ, എഡ്വാര്‍ഡോ കാമാവിങ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ക്കെല്ലാം കോവിഡ് ബാധിച്ചു. ലൂക്ക മോഡ്രിച്ച്, റോഡ്രിഗോ, അസെന്‍സിയോ, ഗരെത് ബെയ്ല്, മാഴ്സെലോ, ഇസ്കോ, ഡേവിഡ് അലാബ തുടങ്ങിയ താരങ്ങള്‍ക്ക് നേരത്തേ രോഗം ബാധിച്ചിരുന്നു.
Content Highlights: Atletico's Simeone tests Covid positive, Barca have more cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..