കൊല്‍ക്കത്ത: ഐ.എസ്.എല്‍ നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയ്ക്ക് പുതിയ പേര്. അമര്‍ തമര്‍ കൊല്‍ക്കത്ത എന്ന പേരിലാണ് ടീം ഇനി അറിയപ്പെടുക. 

സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാലാണ് കൊല്‍ക്കത്ത പുതിയ പേര് സ്വീകരിച്ചത്. നിങ്ങളുടെയും എന്റെയും കൊല്‍ക്കത്ത എന്നാണ് പുതിയ പേരിന്റെ അര്‍ത്ഥം. 

എ.ടി.കെ എന്ന ചുരുക്കപ്പേരിലാണ് ഇനി ടീം അറിയപ്പെടുക എന്നും ചുവപ്പും വെള്ളയും വരകളുള്ള ജഴ്‌സിയില്‍ മാറ്റമുണ്ടാകില്ലെന്നും കൊല്‍ക്കത്തയുടെ ടീം ഉടമസ്ഥന്‍ സഞ്ജീവ് ഗോയങ്കെ വ്യക്തമാക്കി.