ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിനുള്ള അവസാന പതിനാറ് ടീമില്‍ സ്ഥാനം പിടിച്ച് കൊല്‍ക്കത്ത. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത സൂപ്പര്‍ കപ്പ് യോഗ്യത ഉറപ്പിച്ചത്.

ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു. 45-ാം മിനിറ്റില്‍ ഹിതേഷ് ശര്‍മ്മയിലൂടെ കൊല്‍ക്കത്തയാണ് ആദ്യ ഗോള്‍ വലയിലാക്കിയത്. തൊട്ടടുത്ത നിമിഷം മിന്നല്‍ നീക്കത്തിലൂടെ ജീന്‍ ജൊക്കിം ചെന്നൈയെ ഒപ്പമെത്തിച്ചു. മൂന്നു ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ പൂര്‍ണമായും കൊല്‍ക്കത്തയുടെ ആധിപത്യമായിരുന്നു. 58-ാം മിനിറ്റില്‍ സെക്വീനയും 76-ാം മിനിറ്റില്‍ അശുതോഷ് മെഹ്തയും 84-ാം മിനിറ്റില്‍ റോബീ കീനുമാണ് കൊല്‍ക്കത്തയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.

സൂപ്പര്‍ കപ്പ് നോകൗട്ട് റൗണ്ടില്‍ എഫ്‌സി ഗോവയാണ് കൊല്‍ക്കത്തയുടെ എതിരാളി. 

Content Highlights; ATK Qualify For Super Cup