Photo: twitter.com/atkmohunbaganfc
കൊല്‍ക്കത്ത: എ.എഫ്.സി. കപ്പില്‍ ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിങ്സിനോട് തോറ്റ് ഗോകുലം കേരള പുറത്തായി. ചൊവ്വാഴ്ച സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 2-1 നാണ് ബസുന്ധരയുടെ ജയം. അതേസമയം മാലെദ്വീപ് ക്ലബ്ബായ മസിയയെ തോല്‍പ്പിച്ച് എ.ടി.കെ. മോഹന്‍ ബഗാന് നോക്കൗട്ടിലേക്ക് കടന്നു. 5-2 നാണ് ബഗാന്റെ ജയം.
ഗോകുലത്തിനെതിരേ 36-ാം മിനിറ്റില്‍ റോബിന്യോയുടെ ഗോളില്‍ ബസുന്ധര മുന്നിലെത്തി. രണ്ടാം പകുതിയില്‍ നുഹ മറോങ് (54) ലീഡ് ഉയര്‍ത്തി. പിന്നീട് ജോര്‍ദാന്‍ ഫ്ളച്ചറിലൂടെ (75) ഗോകുലം ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില കണ്ടെത്താനായില്ല. മസിയക്കെതിരേ എ.ടി.കെ. മോഹന്‍ ബഗാന്റെ ജോണി കൗകോ (26, 37) ഇരട്ടഗോള്‍ നേടി. റോയ് കൃഷ്ണ, സുഭാശിഷ് ബോസ് (58), കാള്‍ മക്ഹ്യൂഗ് (71) എന്നിവര്‍ ഗോള്‍ നേടി.
നേരത്തേ ബസുന്ധരയെയും തോല്‍പ്പിച്ച ബഗാന് ആറു പോയന്റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗ്രൂപ്പ് ഡിയില്‍നിന്ന് നോക്കൗട്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ ഗോകുലം എ.ടി.കെ. മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു.
Content Highlights: afc cup 2022, afc cup football, atk mohun bagan, gokulam kerala fc, football news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..