Photo: AFP
മഡ്രിഡ്: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വീണ്ടും തിരിച്ചടി. പുതിയ സീസണില്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്ന റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ നിലവില്‍ ഒരു ക്ലബ്ബും രംഗത്തില്ല. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവര്‍ പിന്മാറിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
ഇതോടെ റൊണാള്‍ഡോയുടെ കൂടുമാറ്റം ദുഷ്‌കരമായി. പുതിയ സീസണില്‍ ടീം വിട്ട ലൂയി സുവാരസിന് പകരമായാണ് സിമിയോണിയും സംഘവും റൊണാള്‍ഡോയെ പരിഗണിച്ചത്. എന്നാല്‍ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയും ശമ്പളവുമെല്ലാം താങ്ങാന്‍ അത്‌ലറ്റിക്കോയ്ക്ക് ആവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറാന്‍ റൊണാള്‍ഡോ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. താരത്തിനെ സ്വന്തമാക്കാന്‍ ചെല്‍സി രംഗത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. റൊണാള്‍ഡോയുടെ ഏജന്റ് ഓര്‍ഗെ മെന്‍ഡസ് നിരവധി ക്ലബ്ബുകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
എന്നാല്‍ റൊണാള്‍ഡോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും താരത്തെ വില്‍ക്കാന്‍ താത്പര്യമില്ലെന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാത്തതിനാലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടുന്നത്. ഇതിന്റെ ഭാഗമായി പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് താരം വിട്ടുനിന്നു.
റൊണാള്‍ഡോ ഇല്ലാതെ കളിച്ച യുണൈറ്റഡ് തുടര്‍ച്ചയായി മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളിലും വിജയിച്ച് കരുത്ത് തെളിയിച്ചു. അതില്‍ കരുത്തരായ ലിവര്‍പൂളിനെയും ടീം എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്തു. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാനിരിക്കേ റൊണാള്‍ഡോ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights: cristiano ronaldo, ronaldo new club, ronaldo transfer, manchester united, athletico madrid, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..