Photo: twitter.com/IndianFootball
ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് എ.എഫ്.സി എഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ 2023 എ.എഫ്.സി കപ്പിന് യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത ഉറപ്പാക്കിയത്. യോഗ്യതാ റൗണ്ടില്‍ കംബോഡിയ, അഫ്ഗാനിസ്താന്‍, ഹോങ് കോങ് എന്നിവരെ പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.
ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഒരു ജ്യോതിഷ ഏജന്‍സിക്ക് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നല്‍കിയത് 16 ലക്ഷം രൂപയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ ഒരു ജ്യോതിഷ ഏജന്‍സിയുടെ ഭാഗമായ വ്യക്തിയാണെന്ന് വ്യക്തമാകുകയും ചെയ്തതായി ബന്ധപ്പെട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിനെ പ്രചോദിപ്പിക്കാനായി ഒരു ജ്യോതിഷിയെ തന്നെയാണ് 16 ലക്ഷം മുടക്കി എ.ഐ.എഫ്.എഫ് നിയമിച്ചതെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജ്യോതിഷികളടങ്ങിയ ഈ ഏജന്‍സി ഇന്ത്യന്‍ ടീമിന് മൂന്ന് സെഷനുകള്‍ ക്ലാസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിലെ പ്രതികരണത്തിനായി എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി സുനന്ദോ ദറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Astrologer Was Hired by aiff To Motivate Indian Football Team says Reports
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..