മാഡ്രിഡ്: കോവിഡ്-19 ലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാക്കി ആസ്റ്റണ്‍ വില്ലയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ പെപ്പെ റെയ്‌ന.

ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും കോവിഡ്-19 ലക്ഷണങ്ങള്‍ തന്നെയാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞുവെന്നും റെയ്‌ന ഒരു സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

എ.സി മിലാന്‍ താരമായിരുന്ന റെയ്‌ന ഈ ജനുവരിയിലാണ് ലോണ്‍ അടിസ്ഥാനത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്കായി കളിക്കാനാരംഭിച്ചത്.

സ്‌പെയിനായി 36 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റെയ്‌ന 2010-ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.

Content Highlights: Aston Villa goalkeeper Pepe Reina says he showed symptoms of covid 19