ആസ്റ്റൺ വില്ലയുമായി കരാറൊപ്പിട്ട ശേഷം സ്റ്റീവൻ ജെറാർഡ് | Photo: twitter| Astonvilla
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റേയും ഇംഗ്ലണ്ടിന്റേയും ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡ് ആസ്റ്റണ്‍ വില്ലയുടെ പുതിയ പരിശീലകന്. ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന ഡീന്‍ സ്മിത്തിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ജെറാര്‍ഡിനെ പുതിയ പരിശീലകനായി നിയമിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി സ്കോട്ടിഷ് ടീം റെയ്ഞ്ചേഴ്സിന്റെ കോച്ചായിരുന്നു ജെറാര്‍ഡ്. റെയ്ഞ്ചേഴ്സിന് സ്കോട്ടിഷ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് ജെറാര്‍ഡ് ഇപിഎല്ലിലെത്തുന്നത്.
നിലവില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിജയം മാത്രം അക്കൗണ്ടിലുള്ള ആസ്റ്റണ്‍വില്ല 10 പോയിന്റുമായി 16-ാം സ്ഥാനത്താണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടു. നിലവില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലാണ് ടീം.
1998 മുതല്‍ 2015 വരെ ലിവര്‍പൂള്‍ ജഴ്സിയില്‍ കളിച്ച ജെറാര്‍ഡ് 504 മത്സരങ്ങളില്‍ നിന്ന് 120 ഗോളുകള്‍ നേടി. ഇംഗ്ലണ്ടിനായി 114 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ നേടി. 2000 മുതല്‍ 14 വര്‍ഷക്കാലമാണ് ഇംഗ്ലണ്ടിനായി കളിച്ചത്.
Content Highlights: Aston Villa Appoints Steven Gerrard As New Head Coach After Sacking Dean Smith
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..