Photo: twitter.com/Ashique_22
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ബെംഗളൂരു എഫ്.സിയില്‍ നിന്ന് പടിയിറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയനെ സ്വന്തമാക്കി എ.ടി.കെ മോഹന്‍ ബഗാന്. അഞ്ചുവര്‍ഷത്തെ കരാറിലാണ് മോഹന്‍ ബഗാന് ആഷിഖിനെ ടീമിലെത്തിച്ചത്.
ആഷിഖിനെ കൂടാതെ ഹൈദരാബാദ് എഫ്.സിയുടെ ആശിഷ് റായിയെയും മോഹന്‍ ബഗാന് സ്വന്തമാക്കിയിട്ടുണ്ട്. 25 കാരനായ ആഷിഖ് അതിവേഗ നീക്കങ്ങള്‍ നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ്. ഈയിടെ അവസാനിച്ച ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.
ആഷിഖ് ബെംഗളൂരു വിട്ടതായി ക്ലബ് ബെംഗളൂരു അധികൃതര്‍ അറിയിച്ചു. ബെംഗളൂരു എഫ്.സിയുടെ ഔദ്യോഗിക പേജിലൂടെയാണ് ആഷിഖ് ടീം വിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ആഷിഖിന് ക്ലബ്ബ് എല്ലാവിധ ആശംസകളും നല്കി. 2019-ല്‍ പുണെ എഫ്.സിയില്‍ നിന്നാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. ആഷിഖിനെ നല്കിയപ്പോള് ബെംഗളൂരു മോഹന്‍ ബഗാന്റെ പ്രബീര്‍ ദാസിനെ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: ashique kuruniyan, isl, atk mohun bagan, bengaluru fc, isl 2023, indian super league, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..