മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ പന്തുതട്ടാന്‍ ആര്യനും ഗോകുലും


അനീഷ് പി. നായര്‍

350-ഓളം കളിക്കാര്‍ സെലക്ഷന്‍ ട്രയല്‍സിനുണ്ടായിരുന്നു. ഒരുമാസത്തോളം നീണ്ട ക്യാമ്പിന് ശേഷമാണ് ലെഫ്റ്റ് വിങ്ങറായ ആര്യനും സ്ട്രൈക്കറായ ഗോകുലിനും ഇടം ലഭിച്ചത്

ഗോകുൽ ബാലുവും ആര്യൻ ഹരിദാസും | Photo: Special Arrangement

കോഴിക്കോട്: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്നത് ഏതൊരു ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്നത്തിലുണ്ടാകും. കൗമാരതാരങ്ങളാണെങ്കില്‍ ക്ലബ്ബിന്റെ അക്കാദമിയാകും ലക്ഷ്യം.

അങ്ങനെയൊരു സ്വപ്നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് പാലക്കാടുകാരന്‍ ആര്യന്‍ ഹരിദാസും തൃശ്ശൂരുകാരന്‍ ഗോകുല്‍ ബാലുവും. 25-ലധികം രാജ്യങ്ങളിലെ കൗമാരതാരങ്ങളില്‍നിന്ന് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മിഡില്‍ ഈസ്റ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 കളിക്കാരില്‍ ആര്യനും ഗോകുലുമുണ്ട്.

350-ഓളം കളിക്കാര്‍ സെലക്ഷന്‍ ട്രയല്‍സിനുണ്ടായിരുന്നു. ഒരുമാസത്തോളം നീണ്ട ക്യാമ്പിന് ശേഷമാണ് ലെഫ്റ്റ് വിങ്ങറായ ആര്യനും സ്ട്രൈക്കറായ ഗോകുലിനും ഇടം ലഭിച്ചത്. അണ്ടര്‍-16 വിഭാഗത്തിലാണ് ഇരുവരുമുള്ളത്. ദുബായ് അക്കാദമിയില്‍ മികവ് പുലര്‍ത്തിയാല്‍ സിറ്റി ഗ്രൂപ്പിന് കീഴില്‍ വിവിധരാജ്യങ്ങളിലുള്ള ക്ലബ്ബുകള്‍ നേരിട്ട് നടത്തുന്ന അക്കാദമിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

ആര്യന്‍ എട്ടാം ക്ലാസിലും ഗോകുല്‍ ഏഴാം ക്ലാസിലും പഠിക്കുന്നു. മലയാളിയും ഗോകുലം കേരളയുടെ മുന്‍ പരിശീലകനുമായ അരുണ്‍ പ്രതാപിന്റെ കീഴില്‍ ഇരുവരും ദുബായില്‍ പരിശീലിക്കുന്നു. പാലക്കാട് മൊടപ്പലൂര്‍ മാത്തൂര്‍ കള്ളിതൊടി വീട്ടില്‍ ഹരിദാസ്-ദീപ്ന ദമ്പതിമാരുടെ മകനാണ് ആര്യന്‍. തൃശ്ശൂര്‍ ഇരിങ്ങാലക്കുട ചേരമ്പറമ്പില്‍ ബാലഗോപാലിന്റെയും ഷൈനിയുടെയും മകനാണ് ഗോകുല്‍.

Content Highlights: Aryan and Gokul selected to Manchester City middle east academy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented