ബാരന്‍ക്വില: ചിരവൈരികളായ ബ്രസീലിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ അര്‍ജന്റീന് ഇന്ന് കൊളംബയിക്കെതിരെ കളത്തിലിറങ്ങും. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മറ്റു പ്രധാന താരങ്ങളായ സെര്‍ജിയോ അഗ്യൂറോയും കാര്‍ലോസ് ടെവസും സാവിയര്‍ പസ്റ്റോറെയും ഇല്ലാതെയാണ് അലസബെലിസ്റ്റകള്‍ കൊളംബിയക്കെതിരെ കച്ചമുറുക്കുന്നത്. ബ്രസീലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മഷരാനോക്ക് കളിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതും കോച്ച് ജെറാഡോ മാര്‍ട്ടീനോക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 

എന്നാല്‍ ക്ലബ്ബ് ഫുട്ബാളില്‍ നപ്പോളിക്ക് വേണ്ടി ഈ സീസണില്‍ മകിച്ച പ്രകടനം കാഴ്ച്ച വെച്ച ഹിഗ്യെയിനിലാണ് അര്‍ജന്റിനയുടെ പ്രതീക്ഷ. ബ്രസീലിനെതിരെ ഗോള്‍ നേടിയ ലവെസിയും മികച്ച ഫോമിലാണ്. എയ്ഞ്ചല്‍ ഡി മരിയയും അവസരത്തിനൊത്തുയര്‍ന്നാല്‍ കൊളംബിയയെ കീഴടക്കുകയെന്നത് അര്‍ജന്റീനക്ക് അത്ര ശ്രമകരമാവില്ല.

എന്നാല്‍, പകരക്കാരായി മികച്ച കളിക്കാരെ കൊകൊണ്ടു വരാന്‍ കഴിയുന്നില്ലെന്നത് ജെറാഡോ മാര്‍ട്ടീനോക്ക് വെല്ലുവിളി തന്നെയാണ്. പരാഗ്വെക്കും ബ്രസീലിനും എതിരെ സമനില വഴങ്ങിയ മത്സരങ്ങളില്‍ വിജകരമായി ഒരു സബ്‌സറ്റിറ്റിയൂഷന്‍ നടത്താന്‍ ജെറാഡോക്ക് കഴിഞ്ഞിരുന്നില്ല. 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ ഇവിടെ വെച്ച് 2-1ന് തോല്‍പ്പിച്ചുവെന്ന നേരിയ മേധാവിത്വം അര്‍ജന്റിനക്കുണ്ട്. അന്ന് മെസിയും അഗ്വയ്‌റോയുമാണ് ഗോളടിച്ചിരുന്നതെങ്കിലും ഇരുവരും ഈ മത്സരത്തില്‍ കളിക്കുന്നില്ല എന്നത് തിരിച്ചടിയാണ്. 

അതേസമയം, സൂപ്പര്‍ താരങ്ങളിലെങ്കിലും അര്‍ജന്റീനയെ കരുതിയിരക്കണമെന്നാണ് കൊളംബിയയുടെ അര്ജന്റിനക്കാരനായ കോച്ച് ഹൊസെ പെക്കര്‍മാന്‍ തന്റെ കളിക്കാര്‍ക്ക് നല്‍കുന്ന സന്ദേശം.

അര്‍ജന്റീന മികച്ച ടീമാണെങ്കിലും ജയിക്കാനാവുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. ബ്യൂണസ് ഐറിസില്‍ മെസ്സിയില്ലാതെ ബ്രസീലിനെ സമനിലയില്‍ തളച്ച അല്‍സബലിസറ്റകളെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് പെക്കര്‍മാന്‍ പറയുമ്പോള്‍ കൊളംബിയ ഈ മത്സരത്തിനായി എത്രയേറെ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നുവെന്ന് ഏറെക്കുറെ മനസ്സിലാക്കാം.

മത്സരം ജയിച്ചേ പറ്റുവന്ന് തന്റെ കളിക്കാര്‍ക്കറിയാം. ഇതുവരെ ഞ്ങ്ങള്‍ ഒന്നും നേടിയിട്ടില്ല; കളിയില്‍ ഏറെ പുരോഗമിക്കാനുണ്ട്. ഞങ്ങള്‍ വളരുകയായതുകൊണ്ട തന്നെ കുടുതല്‍ മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്നറിയാം - പെക്കര്‍മാന്‍ പറയുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ 1.30നാണ് കളി.