യറണ്‍, ബാഴ്‌സ, റയല്‍ മാഡ്രിഡ്, എ.സി മിലാന്‍, മൊണാക്കോ. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെത്തുമ്പോള്‍ ഇവരിലാരാകും എതിരാളികളെന്നാലോചിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന് എന്നും ചങ്കിടിപ്പാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പ്രീക്വാര്‍ട്ടറില്‍ ലോകത്തെ മുന്‍നിര ക്ലബ്ബുകളാണ് ആഴ്‌സണലിന് എതിരാളികള്‍. 

ഇത്തവണയും മാറ്റമില്ല. അപ്പുറത്ത് ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയറണ്‍ മ്യൂണിക്ക്. പരിശീലകന്‍ വെങ്ങര്‍ ടീമിന്റെ അമരക്കാരനായതിന് ശേഷം തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാറുള്ള ആഴ്‌സണലിന് പത്തുവര്‍ഷത്തിനിടെ നാലുതവണമാത്രമേ പ്രീക്വാര്‍ട്ടര്‍ മറികടക്കാന്‍ സാധിച്ചിട്ടുള്ളു.

അതില്‍ മൂന്ന് തവണ ബയറണ്‍ മ്യൂണിക്കും ബാഴ്‌സയും എ.സി മിലാനും രണ്ടുതവണ വീതവും റയല്‍മാഡ്രിഡ്, മോണാക്കോ, എ.എസ് റോമ, എഫ്.സി പോര്‍ട്ടോ, പി.എസ്.വി എയ്‌ന്തോവന്‍ എന്നിവര്‍ ഒരോ തവണവീതവും പീരങ്കിപ്പടക്ക് എതിരാളികളായി. കഴിഞ്ഞ ആറു വര്‍ഷമായി പ്രീക്വാര്‍ട്ടറിനപ്പുറം ആഴ്‌സണല്‍ കടന്നിട്ടേയില്ല. 

Arsene Wenger

2011ല്‍ ബാഴ്‌സയോട് 4-3ന്റെ തോല്‍വി. 2012-ല്‍ എ.സി മിലാനോടും തോറ്റു 4-3ന്. 2014,2013 വര്‍ഷങ്ങളില്‍ തോല്‍പ്പിച്ചത് ബയറണ്‍ മ്യൂണിക്ക്. 2015ല്‍ മോണാക്കോയോട് 3-3 സമനില നേടിയെങ്കിലും എവേഗോള്‍ നിയമത്തില്‍പെട്ട് പുറത്തുപോയി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ബാഴ്‌സയോട് തോറ്റത് 5-1ന്.

2005ല്‍ എതിരാളിയായി വന്ന സാക്ഷാല്‍ റയല്‍ മാഡ്രിഡിനെ 1-0 തോല്‍പ്പിച്ച് ഫൈനല്‍ വരെയെത്തിയ ചരിത്രവും ഗണ്ണേഴ്‌സിനുണ്ട്. ഒരു തവണ സെമിയിലും ഒരു തവണ ക്വാര്‍ട്ടറിലും കടന്നു.ഇത്തവണയും ആഴ്‌സണലിന്റെ ശാപം മാറുന്നില്ല. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയിട്ടും നേരിടേണ്ടത് ബയറണ്‍ മ്യൂണിക്കിനെ. 

എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെ അത്ര ഫോമിലല്ല ബയറണ്‍ എന്നതും സീസണിലെ മികച്ച ഫോമിലാണ് ആഴ്‌സണല്‍ എന്നതും ടീമിന് ഗുണംചെയ്യും. ഒപ്പം ഹോം മല്‍സരം രണ്ടാം പാദത്തിലായതും 'പ്രീക്വാര്‍ട്ടര്‍ ശാപം' തീര്‍ക്കാന്‍ ആഴ്‌സണലിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആഴ്‌സണ്‍ വെങ്ങറും സംഘവും.