Photo: AFP
ലണ്ടന്‍: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പിയറി എമെറിക് ഒബമെയാങ്ങിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി.
ബുധനാഴ്ച വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലും താരം ടീമിലുണ്ടാകില്ലെന്ന് പരിശീലകന് മൈക്കല്‍ ആര്‍ട്ടേറ്റ അറിയിച്ചു.
ക്ലബ്ബ് അനുവദിച്ച അവധിക്ക് ഫ്രാന്‍സില്‍ ഒരു സ്വകാര്യ ആവശ്യത്തിനു പോയ ഒബമെയാങ്ങ് തിരിച്ചെത്താന്‍ വൈകിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതോടെ ശനിയാഴ്ച സതാംപ്ടണെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനായിരുന്നില്ല.
ഇതാദ്യമായല്ല താരം ഇത്തരത്തില്‍ അവധിയെടുത്ത് പോയി ടീമിനൊപ്പം ചേരാന്‍ വൈകുന്നത്. നേരത്തെ ഇക്കഴിഞ്ഞ മാര്‍ച്ചിലും താരത്തില്‍ നിന്ന് സമാനമായ അച്ചടക്ക ലംഘനം ഉണ്ടായിരുന്നു. അന്ന് ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനു മുമ്പുള്ള ടീം മീറ്റിങ്ങിന് താരം വൈകിയാണ് എത്തിയത്. ഇതോടെ അന്ന് താരത്തെ കളിപ്പിക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു.
Content Highlights: arsenal sacked pierre-emerick aubameyang from captaincy for disciplinary breach
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..