യൂറോപ്പ ലീഗില്‍ ആഴ്സനലിന് തോല്‍വി; പിന്നാലെ കോച്ച് പുറത്ത്


2018-ലാണ് എംറി പി.എസ്.ജി.യില്‍നിന്ന് ആഴ്സനലിലെത്തിയത്. എന്നാല്‍, ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാന്‍ 48-കാരനായില്ല

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്. പ്രീമിയര്‍ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച യൂറോപ്പ ലീഗില്‍ ആഴ്സനല്‍ എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ടിനോട് (2-1) തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഉനായി എംറിയെ പുറത്താക്കിയത്. മുന്‍താരം ഫ്രെഡ്ഡി ലുങ്ബര്‍ഗിന് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയിട്ടുണ്ട്.

2018-ലാണ് എംറി പി.എസ്.ജി.യില്‍നിന്ന് ആഴ്സനലിലെത്തിയത്. എന്നാല്‍, ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാന്‍ 48-കാരനായില്ല. കഴിഞ്ഞവര്‍ഷത്തെ യൂറോപ്പ ലീഗില്‍ ആഴ്സനലിനെ റണ്ണേഴ്സപ്പാക്കിയതാണ് മികച്ച നേട്ടം. സ്പാനിഷുകാരനായ എംറി സെവിയ, പി.എസ്.ജി., വലന്‍സിയ, സ്പാര്‍ട്ടാക് മോസ്‌കോ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

വോള്‍വ്സിന്റെ പരിശീലകന്‍ നുനോ എസ്പിരിറ്റോ സാന്റോ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകന്‍ മൈക്കല്‍ അര്‍ട്ടേട്ട, ടോട്ടനത്തിന്റെ മുന്‍പരിശീലകന്‍ മൗറീസിയോ പൊച്ചേറ്റിനോ എന്നിവരാണ് പകരക്കാരുടെ പട്ടികയില്‍.

Content Highlights: Arsenal Sack Unai Emery Europa League Loss

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented