
Photo Credit: Getty Images
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ ആഴ്സനല്‍ ക്വാര്‍ട്ടറില്‍. തിങ്കളാഴ്ച പോര്‍ട്സ്മൗത്തിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ആഴ്സനലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സോക്രട്ടീസ് പാപസ്തപൗലോസ് (45), എഡ്ഡി എന്‍കെറ്റിയ (51) എന്നിവരുടെ വകയായിരുന്നു ആഴ്സനലിന്റെ ഗോളുകള്‍. പ്രീമിയര്‍ ലീഗ് പ്രതീക്ഷ കൈവിടുകയും യൂറോപ്പ കപ്പില്‍ പുറത്താകുകയും ചെയ്ത ആഴ്സനലിന്റെ സീസണിലെ അവസാന പ്രതീക്ഷയാണ് എഫ്.എ. കപ്പ്.
അതേസമയം ആഴ്സനലിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പ് പതിനൊന്ന് മത്സരം പിന്നിട്ടു. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ നാല് തവണ ജയിച്ചപ്പോള്‍ ഏഴ് തവണ സമനിലയില്‍ പിരിഞ്ഞു. മുന്‍പരിശീലകന്‍ ഉനായ് എമെറിയുടെ അവസാന മത്സരത്തിലായിരുന്നു ആഴ്സനല്‍ അവസാനമായി തോറ്റത്.
Content Highlights: Arsenal past Portsmouth into FA Cup quarter-final
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..