Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ആഴ്സനലിന് തോല്‍വി. ന്യൂകാസില്‍ യുണൈറ്റഡാണ് ആഴ്സനലിനെ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ന്യൂകാസിലിന്റെ വിജയം.
ഈ തോല്‍വിയോടെ ആഴ്സനലിന്റെ ആദ്യ നാലിലെത്താനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ലീഗില്‍ ഇനി ഒരു മത്സരം മാത്രമാണ് ഗണ്ണേഴ്സിന് ബാക്കിയുള്ളത്. നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 66 പോയന്റുള്ള ആഴ്സനല്‍ പട്ടികയില്‍ അഞ്ചാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയന്റുള്ള ടോട്ടനമാണ് നാലാമത്.
അവസാന മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും ടോട്ടനം നാലാം സ്ഥാനം ഉറപ്പിക്കും. അവസാന മത്സരത്തില്‍ ടോട്ടനം പരാജയപ്പെടുകയും ആഴ്സനല്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഗണ്ണേഴ്സിന് പ്രതീക്ഷയുളളൂ. മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അവസാന മത്സരത്തില്‍ എവര്‍ട്ടണാണ് ആഴ്സനലിന്റെ എതിരാളി. ടോട്ടനം നോര്‍വിച്ച് സിറ്റിയെ നേരിടും. ആദ്യ നാല് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക.
Also Read
ആഴ്സനലിനെതിരായ മത്സരത്തില്‍ ന്യൂകാസില്‍ 55-ാം മിനിറ്റില്‍ മുന്നിലെത്തി. ആഴ്സനലിന്റെ ബെന്‍ വൈറ്റ് വഴങ്ങിയ സെല്‍ഫ് ഗോളാണ് ന്യൂകാസിലിന് തുണയായത്. 85-ാം മിനിറ്റില്‍ ബ്രൂണോ ഗുയിമറെസ് നേടിയ ഗോളിലൂടെ ന്യൂകാസില്‍ വിജയമുറപ്പിച്ചു. ഒരു ഘട്ടത്തില്‍ പുറത്താവല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ന്യൂകാസില്‍ ഈയിടെയായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ 12-ാം സ്ഥാനത്താണ് ന്യൂകാസില്‍.
Content Highlights: arsenal, newcastle united, epl 2022, english premier league, epl, football news, sports news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..