ലണ്ടന്‍: ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ക്യാപ്റ്റന്‍ പിയറി എമെറിക് ഓബാമേയാങ് ആഴ്‌സണലുമായുള്ള കരാര്‍ പുതുക്കി. ഗണ്ണേഴ്‌സുമായി മൂന്നു വര്‍ഷത്തെ പുതിയ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. 

കഴിഞ്ഞ രണ്ടു സീസണുകളിലും ആഴ്‌സണലിന്റെ ടോപ് സ്‌കോററായിരുന്ന താരത്തിനായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനും താത്പര്യം പ്രകടിപ്പിച്ചിരുന്നു. 

ആഴ്‌സണലില്‍ തുടരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതിയ കരാര്‍ ഒപ്പുവെച്ച ശേഷം ഓബാമേയാങ് പ്രതികരിച്ചു. ആഴ്ചയില്‍ 250,000 യൂറോ പ്രതിഫലം ലഭിക്കുന്നതാണ് താരത്തിന്റെ പുതിയ കരാര്‍.

Content Highlights: Arsenal captain Pierre Emerick Aubameyang signs new three year Arsenal contract