അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാമിനെ തകര്‍ത്ത് ആഴ്‌സനല്‍ നാലാമത്, വോള്‍വ്‌സിനും ജയം


1 min read
Read later
Print
Share

തോല്‍വിയോടെ വെസ്റ്റ്ഹാം അഞ്ചാം സ്ഥാനത്തേക്ക് വീണു

Photo: twitter.com|premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി ആഴ്‌സനല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സനലിന്റെ വിജയം.

ഗണ്ണേഴ്‌സിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും എമില്‍ സ്മിത്ത് റോവും ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ പ്രകടനമാണ് ആഴ്‌സനല്‍ പുറത്തെടുത്തത്. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുമായി ആഴ്‌സനല്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.

തോല്‍വിയോടെ വെസ്റ്റ്ഹാം അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങളില്‍ നിന്ന് 28 പോയന്റാണ് ടീമിനുളളത്. മറ്റ് മത്സരങ്ങളില്‍ വോള്‍വ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ബ്രൈട്ടണെ വീഴ്ത്തിയപ്പോള്‍ ക്രിസ്റ്റല്‍ പാലസ് സതാംപ്ടണെ സമനിലയില്‍ തളച്ചു.

വോള്‍വ്‌സിനുവേണ്ടി റൊമെയ്ന്‍ സൈസ് വിജയഗോള്‍ നേടി. ക്രിസ്റ്റല്‍ പാലസും സതാംപ്ടണും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ക്രിസ്റ്റല്‍ പാലസിനായി സൂപ്പര്‍ താരം വില്‍ഫ്രഡ് സാഹയും ജോര്‍ദാന്‍ അയേവും ലക്ഷ്യം കണ്ടപ്പോള്‍ സതാംപ്ടണ് വേണ്ടി നായകന്‍ ജെയിംസ് വാര്‍ഡ് പ്രൗസും അര്‍മാന്‍ഡോ ബോര്‍ഹയും വലകുലുക്കി. പോയന്റ് പട്ടികയില്‍ ക്രിസ്റ്റല്‍ പാലസ് 11-ാം സ്ഥാനത്തും സതാംപ്ടണ്‍ 15-ാമതുമാണ്.

Content Highlights: Arsenal beat West Ham United in English Premier League 2021-2022

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: AP

1 min

യുണൈറ്റഡിനെ ഞെട്ടിച്ച് ബ്രൈട്ടന്‍; അപരാജിത കുതിപ്പില്‍ മാഞ്ചെസ്റ്റര്‍ സിറ്റി

Sep 16, 2023


neymar

1 min

പെലെയുടെ റെക്കോഡ് തകര്‍ത്ത് നെയ്മര്‍; ബൊളീവിയയ്‌ക്കെതിരേ ബ്രസീലിന് മിന്നും വിജയം

Sep 9, 2023


FIFA opens disciplinary proceedings against Spanish FA chief Luis Rubiales

1 min

ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവിക്കെതിരേ അച്ചടക്ക നടപടി ആരംഭിച്ച് ഫിഫ

Aug 24, 2023


Most Commented