ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതക്കുതിപ്പ് നടത്തിയ ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സനല്‍


Photo: twitter.com/Arsenal

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സനലിന് വിജയം. ടോട്ടനത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. ആഴ്‌സനലിനായി തോമസ് പാര്‍ട്‌ലി, ഗബ്രിയേല്‍ ജെസ്യൂസ്, ഗ്രാനിറ്റ് ഷാക്ക എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടി.

ഇതോടെ ഈ സീസണിലെ ടോട്ടനത്തിന്റെ അപരാജിതക്കുതിപ്പ് അവസാനിച്ചു. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ആഴ്‌സനലാണ് ആധിപത്യം പുലര്‍ത്തിയത്. മികച്ച പാസ്സിങ് ഗെയിമുമായി ആഴ്‌സനല്‍ കളം നിറഞ്ഞുകളിച്ചു. 20-ാം മിനിറ്റില്‍ തോമസ് പാര്‍ട്‌ലിയിലൂടെ ആഴ്‌സനല്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് തോമസ് തൊടുത്തുവിട്ട ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടന്ന് വലതുളച്ചു.



എന്നാല്‍ ആഴ്‌സനലിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം സമനില ഗോള്‍ നേടി. ടോട്ടനത്തിന്റെ റിച്ചാര്‍ലിസണെ ആഴ്‌സനല്‍ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ടോട്ടനത്തിന് പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത കെയ്‌നിന് പിഴച്ചില്ല. സ്‌കോര്‍ 1-1. ആദ്യ പകുതിയില്‍ ഇരുടീമുകളും ഈ സ്‌കോറിന് തുല്യത പാലിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ആഴ്‌സനല്‍ ആക്രമണം ശക്തിപ്പെടുത്തി. 49-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ ആഴ്‌സനല്‍ രണ്ടാം ഗോള്‍ നേടി. ബുക്കായോ സാക്കയുടെ ഷോട്ട് പിടിച്ചെടുക്കുന്നതില്‍ ലോറിസിന് പിഴച്ചു. കിട്ടിയ അവസരം വിനിയോഗിച്ച ജെസ്യൂസ് വലകുലുക്കി.

പിന്നാലെ 62-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയെ ഫൗള്‍ ചെയ്തതിന് ടോട്ടനത്തിന്റെ പ്രതിരോധതാരം എമേഴ്‌സണ്‍ റോയലിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു. ഇതോടെ ടോട്ടനം പത്തുപേരായി ചുരുങ്ങി. ഈ അവസരം വിനിയോഗിച്ച ആഴ്‌സനല്‍ 67-ാം മിനിറ്റില്‍ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ ഷാക്കയാണ് ഗോളടിച്ചത്. ഇതോടെ ആഴ്‌സനല്‍ വിജയമുറപ്പിച്ചു.

ഈ വിജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴുവിജയമടക്കം 21 പോയന്റുമായി ആഴ്‌സനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയന്റുള്ള ടോട്ടനം മൂന്നാം സ്ഥാനത്താണ്.

Content Highlights: english premier league, arsenal vs tottenham, epl 2022, football, sports news, arsenal, tottenham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented