ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ആഴ്‌സനൽ (1-0). 14 വർഷത്തിനുശേഷമാണ് ഗണ്ണേഴ്‌സ് ഇവിടെ ജയിക്കുന്നത്.

പിയറെ എംറിക് ഔബമേയങ് (69) വിജയഗോൾ നേടി.പെനാൽട്ടിയിലൂടെയാണ് ​ഗോൾ വന്നത്. ചാമ്പ്യൻസ് ലീ​ഗിൽ പുറത്തെടുത്ത മികവ് യുണൈറ്റഡിന് ഈ മത്സരത്തിൽ പുറത്തെടുക്കാനായില്ല. ആഴ്‌സനലിന് ഏഴ് കളിയിൽനിന്ന് 12 പോയന്റായി. ടീം ഒമ്പതാം സ്ഥാനത്താണ്. ആറു കളിയിൽനിന്ന് ഏഴ് പോയന്റുള്ള യുണൈറ്റഡ് 15-ാം സ്ഥാനത്താണ്.

ബ്രൈട്ടനെ കീഴടക്കി ടോട്ടനം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറി (2-1). പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഗാരേത് ബെയ്ൽ ടോട്ടനത്തിനായി ഗോൾ നേടി. 13-ാം മിനിറ്റിൽ പെനാൽട്ടിയിൽനിന്ന് ഹാരി കെയ്നാണ് ടീമിനായി ആദ്യം ​ഗോൾ നേടിയത്.

Content Highlights: Arsenal beat Manchester United in premier league