ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് കുതിപ്പ് തുടര്‍ന്ന് ആഴ്‌സനല്‍


Photo: twitter.com/premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരില്‍ ലിവര്‍പൂളിനെതിരേ ആഴ്‌സനലിന് വിജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്കായി ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ലക്ഷ്യം കണ്ടു. ലിവര്‍പൂളിനായി ഡാര്‍വിന്‍ ന്യൂനസും റോബര്‍ട്ടോ ഫിര്‍മിനോയും ഗോളടിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ട് മാര്‍ട്ടിനെല്ലി ഗോളടിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ ന്യൂനസ് ലിവര്‍പൂളിനായി ഒരു ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ബുക്കായോ സാക്ക ആഴ്‌സനലിന് വീണ്ടും ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഗണ്ണേഴ്‌സ് 2-1 ന് മുന്നിട്ടുനിന്നു.



എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ലിവര്‍പൂള്‍ സമനില ഗോള്‍ കണ്ടെത്തി. ലൂയിസ് ഡയസ്സിന് പകരക്കാരനായി വന്ന റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനായി സമനില ഗോള്‍ നേടിയത്. 53-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. എന്നാല്‍ 76-ാം മിനിറ്റില്‍ ആഴ്‌സനലിന് ലഭിച്ച പെനാല്‍ട്ടി കളിയുടെ ഗതി മാറ്റി.

പെനാല്‍ട്ടി ബോക്‌സിനകത്തുവെച്ച് ഗബ്രിയേല്‍ ജെസ്യൂസിനെ തിയാഗോ ഫൗള്‍ ചെയ്തു. ഇതേത്തുടര്‍ന്ന് റഫറി ഗണ്ണേഴ്‌സിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സാക്കയ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. ഇതോടെ ആഴ്‌സനല്‍ വിജയമുറപ്പിച്ചു.

ഈ വിജയത്തോടെ ആഴ്‌സനല്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ പിന്നിലാക്കി വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 24 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 10 പോയന്റുള്ള ലിവര്‍പൂള്‍ 10-ാം സ്ഥാനത്താണ്.

മറ്റുമത്സരങ്ങളില്‍ വെസ്റ്റ് ഹാം 3-1 ന് ഫുള്‍ഹാമിനെ കീഴടക്കിയപ്പോള്‍ ക്രിസ്റ്റല്‍ പാലസ് 2-1 ന് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കി.

Content Highlights: english premier league, arsenal vs liverpool, epl 2022, football, sports news, arsenal, liverpool


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented