ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം, ഉദ്ഘാടന മത്സരത്തില്‍ ആഴ്‌സനലിന് വിജയം


എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം. 

Photo: twitter.com/premierleague

ലണ്ടന്‍: 2022-2023 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ആഴ്‌സനല്‍ ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ വിജയം.

ആഴ്‌സനലിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ മാര്‍ക്ക് ഗുവേഹിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സനലിന്റെ പ്രതിരോധതാരം വില്യം സാലിബ ആരാധകരുടെ മനം കവര്‍ന്നു. ഫ്രഞ്ച് താരത്തെ ഈ സീസണിലാണ് ആഴ്‌സനല്‍ സ്വന്തമാക്കിയത്.

20-ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ മാര്‍ട്ടിനെല്ലി ആഴ്‌സനലിന് ലീഡ് സമ്മാനിച്ചു. സിയെന്‍ചെങ്കോയുടെ പാസില്‍ നിന്നാണ് താരം ഗോളടിച്ചത്. ആദ്യ പകുതിയില്‍ ടീം 1-0 ന് മുന്നില്‍ നിന്നു.

ആദ്യപകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ആക്രമിച്ചുകളിച്ച ആഴ്‌സനല്‍ 85-ാം മിനിറ്റില്‍ വീണ്ടും ലീഡെടുത്തു. ആഴ്‌സനലിന്റെ ബുക്കായോ സാക്കയുടെ ക്രോസ് അബദ്ധത്തില്‍ ഗുവേഹിയുടെ തലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും എവര്‍ട്ടണ്‍ ചെല്‍സിയെയും ടോട്ടനം സതാംപ്ടണെയും നേരിടും. ന്യൂകാസില്‍ യുണൈറ്റഡ്, പുതുതായി ലീഗിലെത്തിയ നോട്ടിങ്ങാം ഫോറസ്റ്റ്, ലീഡ്‌സ് യുണൈറ്റഡ്, വോള്‍വ്‌സ്, ബോണ്‍മത്ത്, ആസ്റ്റണ്‍ വില്ല എന്നീ ടീമുകളും ഇന്ന് കളത്തിലിറങ്ങും.

Content Highlights: arsenal, epl 2022-2023, english premier league, arsnal vs crystal palace, football league, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented