ലണ്ടന്‍ ഡെര്‍ബിയില്‍ ഗണ്ണേഴ്‌സിന് വിജയം; യുണൈറ്റഡിനെ അട്ടിമറിച്ച് ആസ്റ്റണ്‍ വില്ല


photo:twitter/ Arsenal

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലണ്ടന്‍ ഡെര്‍ബി പോരാട്ടത്തില്‍ ആഴ്‌സണലിന് വിജയം. കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണല്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആസ്റ്റണ്‍ വില്ല അട്ടിമറിച്ചു. ഇതോടെ 13-മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി ആഴ്‌സണല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ചെല്‍സിയുടെ തട്ടകത്തില്‍ ഗംഭീര പ്രകടനമാണ് അര്‍ട്ടേറ്റയും സംഘവും കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ നിരവധി ചാന്‍സുകള്‍ സൃഷ്ടിച്ചെങ്കിലും ഗണ്ണേഴ്‌സിന് ഗോള്‍ നേടാനായില്ല. ബോള്‍ പൊസിഷനിലും ആഴ്‌സണലാണ് മുന്നിട്ടുനിന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 63-ാം മിനിറ്റില്‍ ആഴ്‌സണല്‍ മുന്നിലെത്തി. ഡിഫെന്‍ഡര്‍ ഗബ്രിയേലാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. ഗോള്‍ തിരിച്ചടിക്കാനുളള ചെല്‍സിയുടെ ശ്രമങ്ങളെല്ലാം ആഴ്‌സണല്‍ വിദഗ്ദമായി പ്രതിരോധിച്ചതോടെ ലണ്ടന്‍ ഡെര്‍ബിയില്‍ ഗണ്ണേഴ്‌സ് വിജയത്തോടെ മടങ്ങി.



മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയുടെ വിജയം. ആസ്റ്റണ്‍ വില്ലക്കായി ലിയോണ്‍ ബെയ്‌ലി, ലുക്കാസ് ഡിഗ്നെ, ജേക്കബ് റാംസി എന്നിവരാണ് ഗോള്‍ നേടിയത്. ജേക്കബ് റാംസിയുടെ സെല്‍ഫ് ഗോളും മത്സരത്തില്‍ വീണു. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ 1995-ന് ശേഷമാണ് വില്ല യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 23-പോയന്റോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടെന്‍ഹാഗും സംഘവും.

Content Highlights: arsenal beat chelsea, london derby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented