വിജയവഴിയില്‍ ആഴ്‌സനല്‍, ചരിത്രത്തിലേക്ക് ബൂട്ടുകെട്ടി ന്വാനേരി


എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജയം. 

Photo: twitter.com/premierleague

ലണ്ടന്‍: ബ്രെന്റ്‌ഫോഡിനെ തകര്‍ത്ത് ആഴ്സനല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജയം.

വില്യം സലിബ (17), ഗബ്രിയേല്‍ ജെസ്യൂസ് (28), ഫാബിയോ വിയേര (49) എന്നിവര്‍ ഗോള്‍ നേടി. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താനും ഗണ്ണേഴ്സിനായി. ഏഴ് കളികളിലായി 18 പോയന്റാണ് ആഴ്സനലിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ അപരാജിതക്കുതിപ്പ് നടത്തിയ ആഴ്‌സനലിനെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു.

കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ഏഥന്‍ ന്വാനേരി ആഴ്‌സനലിനായി കളിക്കാനിറങ്ങി. ഫാബിയോ വിയേരയ്ക്ക് പകരക്കാരനായി ഏഥന്‍ ന്വാനേരി കളത്തിലെത്തിയത്. 83-ാം നമ്പറണിഞ്ഞ് മധ്യനിരതാരത്തിന്റെ വരവ് ചരിത്രത്തിലേക്കായിരുന്നു.

ഇംഗ്ലീഷ് ടോപ് ഡിവിഷന്‍ മത്സരത്തില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇതോടെ സ്വന്തമായി. ബ്രന്റ് ഫോഡിനെതിരേ കളിക്കാനിറങ്ങിയപ്പോള്‍ ഏഥന് 15 വയസ്സും 181 ദിവസവും മാത്രം. 16 വയസ്സും 30 ദിവസവുമുള്ളപ്പോള്‍ ഫുള്‍ഹാമിനായി കളിക്കാനിറങ്ങിയ ഹാര്‍വി എലിയട്ടിന്റെ റെക്കോഡാണ് മറികടന്നത്. 2019-ലാണ് ഹാര്‍വി റെക്കോഡിട്ടത്.

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഈ സീസണില്‍ എവര്‍ട്ടണിന്റെ ആദ്യ വിജയമാണിത്. നീല്‍ മൗപേയാണ് ടീമിനായി വിജയഗോള്‍ നേടിയത്.

Content Highlights: ethan nwaneri, arsenal, youngest footballer in premier league, arsenal vs brentford, sports news, ep


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented