ഫുട്‌ബോള്‍ മത്സരത്തിനിടെ കയ്യാങ്കളി; വനിതാ റഫറിയെ അടിച്ചുവീഴ്ത്തി


ഗ്രൗണ്ടില്‍ അടിയേറ്റുവീണ കോര്‍ട്ടാഡിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

screengrab

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ മത്സരത്തിനിടെ വനിതാ റഫറിയെ അടിച്ചുവീഴ്ത്തി. അര്‍ജന്റീനയിലെ പ്രാദേശിക ടൂര്‍ണമെന്റിനിടെയാണ് സംഭവം. ഇന്‍ഡിപെന്‍ഡെന്‍സിയയും ഗാര്‍മനീസും തമ്മിലുള്ള മത്സരത്തിനിടെയാണ് വനിതാ റഫറിയ്ക്ക് മര്‍ദ്ദനമേറ്റത്.

ഗാര്‍മനീസ് താരമായ ക്രിസ്റ്റ്യന്‍ ടിറോണെയാണ് വനിതാ റഫറിയായ ദാല്‍മ കോര്‍ട്ടാഡിയെ അടിച്ചുവീഴ്ത്തിയത്. മത്സരത്തിനിടെ തനിക്കെതിരേ മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത കോര്‍ട്ടാഡിയെ അരിശം പൂണ്ട ടിറോണെ ഒരു ദാക്ഷിണ്യവുമില്ലാതെ പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു.

ഗ്രൗണ്ടില്‍ അടിയേറ്റുവീണ കോര്‍ട്ടാഡിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് വനിതാ റഫറി ആശുപത്രി വിട്ടത്. കോര്‍ട്ടാഡിയെ ആക്രമിച്ച ടിറോണയെ പോലീസ് അറസ്റ്റുചെയ്തു. ടിറോണയ്ക്ക് ക്ലബ്ബ് ഗാര്‍മനീസ് ആജീവനാന്ത വിലക്ക് നല്‍കി.

ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ക്കാണ് മത്സരം സാക്ഷിയായത്. ടിറോണെ വനിതാ റഫറിയെ അടിച്ചുവീഴ്ത്തുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Content Highlights: attack against women referee, referee attacked in football, football news, football, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented