Photo: PTI
കൊല്‍ക്കത്ത: അര്‍ജന്റീനയ്ക്ക് 2022 ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച സൂപ്പര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയിലെത്തുന്നു. എ.ടി.കെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനായാണ് താരം ഇന്ത്യയിലെത്തുന്നത്.
ജൂലായ് നാലിന് മാര്‍ട്ടിനെസ് ഇന്ത്യയിലെത്തും. ബഗാന്‍ ഫുട്‌ബോള്‍ അക്കാദമി താരം വൈകുന്നേരം സന്ദര്‍ശിക്കും. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും മറഡോണയെയും ബ്രസീലിന്റെ മുന്‍നായകന്‍ കഫുവിനെയും ഇന്ത്യയിലെത്തിച്ച ഫുട്‌ബോള്‍ പണ്ഡിതന്‍ സത്രാഡു ദത്തയാണ് മാര്‍ട്ടിനെസ്സിനെയും കൊല്‍ക്കത്തയിലെത്തിക്കുന്നത്.
30 കാരനായ മാര്‍ട്ടിനെസ് നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ വലയാണ് കാക്കുന്നത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ മാര്‍ട്ടിനെസ്സിന്റെ മിന്നും സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്.
Content Highlights: Argentine World Cup Winning Goalkeeper Emiliano Martinez To Visit Kolkata
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..