ബ്യൂണസ് ഐറിസ്: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തനിച്ച് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി അര്‍ജന്റീന.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരായിരുന്ന കൊളംബിയ പിന്മാറിയ സാഹചര്യത്തിലാണ് അര്‍ജന്റീനയുടെ വാഗ്ദാനം. ഇക്കാര്യം സംബന്ധിച്ച് അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് അലക്‌സാണ്‍ഡ്രൊ ഡോമിന്‍ഗ്വസും തമ്മില്‍ ചര്‍ച്ച നടത്തി. 

നേരത്തെ 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം 2021-ലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 13-ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് കൊളംബിയയുടെ പിന്മാറ്റം.

ടൂര്‍ണമെന്റ് ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കണമെന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തള്ളിയിരുന്നു. കൊളംബിയയില്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിനെതിരേ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.

Content Highlights: Argentina offered to stage the entire Copa America tournament