കോപ്പ അമേരിക്ക തൊട്ടടുത്ത്; താരങ്ങള്‍ക്ക് കടുത്ത ബയോ ബബിള്‍ നിയന്ത്രണങ്ങളുമായി അര്‍ജന്റീന


കോവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യം ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അര്‍ജന്റീന ദേശീയ ടീം തീരുമാനിച്ചത്

Photo by Marcelo Endelli|Getty Images

ബ്യൂണസ് ഐറിസ്: ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂര്‍ണമെന്റിനു മുമ്പ് കളിക്കാര്‍ക്കും സ്റ്റാഫിനും കടുത്ത നിയന്ത്രണങ്ങളൊരുക്കി അര്‍ജന്റീന ദേശീയ ടീം.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യം ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ടീം തീരുമാനിച്ചത്.

മെയ് 26 മുതല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ എസെയ്‌സയിലെ ദേശീയ ടീം കോപ്ലക്‌സായിരിക്കും ടീം അംഗങ്ങളുടെയും മറ്റും താമസസ്ഥലം. ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്.

എല്ലാ കളിക്കാര്‍ക്കും സിംഗിള്‍ റൂമുകള്‍ ആവശ്യമായതിനാല്‍ കോച്ച് ലയണല്‍ സ്‌കലോണിക്കും സ്റ്റാഫിനുമായി 17 ട്രെയ്‌ലറുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ഫിറ്റ്‌നസ് സെന്റര്‍, റസ്റ്റോറന്റ്, കോവിഡ് പരിശോധനാ കേന്ദ്രം എന്നിവയ്ക്കായി വലിയ ടെന്റുകളാണ് അര്‍ജന്റീന സോക്കര്‍ ഫെഡറേഷന്‍ (എ.എഫ്.എ) സ്ഥാപിച്ചിരിക്കുന്നത്. സാമൂഹിക അകലം എല്ലായിടത്തും പാലിക്കുക എന്നത് മുന്‍നിര്‍ത്തിയാണിത്. മാത്രമല്ല ഓരോ കളിക്കാര്‍ക്കും വസ്ത്രം മാറാന്‍ പ്രത്യേക മുറികളുണ്ട്.

കളിക്കാര്‍ എത്തിക്കഴിഞ്ഞാല്‍ അവരുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ഐസൊലേഷനില്‍ കഴിയണം. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഇത്തരത്തില്‍ പരിശോധനയുണ്ടാകും. പുറത്തുനിന്നുള്ള ആര്‍ക്കും തന്നെ ബബിളിനുള്ളില്‍ താരങ്ങളെ സന്ദര്‍ശിക്കാനാകില്ല.

Content Highlights: Argentina national team created strict protocol to protect its players and staffers from COVID-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented