Photo: AFP
ലണ്ടന്‍: കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് ആശ്വാസമായി അര്‍ജന്റനീയയുടെ ലോകകപ്പ് ഹീറോ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. കാന്‍സര്‍ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക്‌വേണ്ടി വലിയൊരു സഹായവുമായി എത്തിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്.
ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എമിലിയാനോ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കാന്‍സര്‍ ബാധിച്ച അര്‍ജന്റീനയിലെ കുട്ടികള്‍ക്ക് വേണ്ടി രംഗത്തെത്തിയ എമിലിയാനോ ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഉപയോഗിച്ച ഗോള്‍കീപ്പിങ് ഗ്ലൗ ലേലത്തിലൂടെ വിറ്റു.
ലേലത്തിലൂടെ സമാഹരിച്ച 45000 ഡോളര്‍ (ഏകദേശം 36 ലക്ഷം രൂപ) താരം ആശുപത്രിയുടെ ആവശ്യങ്ങള്‍ക്കായി നല്‍കി. അര്‍ജന്റീന പീഡിയാട്രിക്ക് ഫൗണ്ടേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയിലെ ഗറാഹന്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിനായാണ് താരം ഗ്ലൗ വിറ്റത്.
കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല ഗ്ലൗ എന്നാണ് എമിലിയാനോ ലേലത്തിനുശേഷം പറഞ്ഞത്. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ എമിലിയാനോയുടെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു അര്‍ജന്റീനയുടെ വിജയം.
Content Highlights: Argentina Goalie Auctions World Cup Gloves For $45,000 For Cancer Hospital
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..