Photo: ANI
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയെ 2022 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കരാര്‍ 2026 വരെ നീട്ടി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച പാരിസില്‍ വെച്ച് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനമെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ 2026-ല്‍ കാനഡ, മെക്‌സിക്കോ, യുഎസ്എ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലും സ്‌കലോണി അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കും.
അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ നടന്ന ഫിഫ പുരസ്‌കാരത്തില്‍ മികച്ച പരിശീലകനായും സ്‌കലോണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Argentina coach Lionel Scaloni s contract extended until 2026
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..